ആലപ്പുഴ: കൊറോണ പ്രതിരോധത്തിനായി മാവേലിക്കര ഗവ.ജില്ലാ ആശുപത്രിക്ക് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാല് വെൻറിലേറ്ററുകൾ വാങ്ങുന്നതിന് 40ലക്ഷം രൂപ അനുവദിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം ചെയ്യാതെ കിടക്കുന്ന കെട്ടിടം ഐസൊലേഷൻ വാർഡായി മാറ്റണമെന്നും അവിടെ നാല് വെൻറിലേറ്ററുകളും സ്ഥാപിച്ച് പൂർണ്ണമായും കൊറോണ പ്രതിരോധ യൂണിറ്റായി മാറ്റണമെന്നും ജില്ലാ കളക്ടർ എം.അഞ്ജനയോട് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.