ആലപ്പുഴ:കൊറോണ പശ്ചാത്തലത്തിൽ ഉണ്ടായേക്കാവുന്ന പച്ചക്കറി ക്ഷാമം മുന്നിൽ കണ്ട് ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 30 ടൺ പച്ചക്കറി സംഭരിച്ചു. കൃഷി ഭവനുകൾക്ക് കീഴിലുള്ള പച്ചക്കറി ക്ലസ്റ്റർ, കർഷകർ എന്നിവരിൽ നിന്ന് അതാത് കൃഷി ഭവനുകളുടെ നേതൃത്വത്തിലാണ് സംഭരിച്ചത്.
ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറിയുടെ വില പ്രിൻസിപ്പൽ കൃഷി ഓഫീസർ വഴി കർഷകരിലെത്തിക്കും. സംസ്ഥാന തലത്തിൽ 100 ടൺ പച്ചക്കറിയാണ് ഹോർട്ടികോർപ്പ് സംഭരിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ ജെ. സജീവ് പറഞ്ഞു.