ambala

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്കുംഅവരെ പരിചരിക്കുന്നവർക്കും ആലപ്പുഴ സി .എച്ച് .സെന്ററിന്റെ നേതൃത്വത്തിൽ മുട്ടയും പാലും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം യു .എം .കബീർ വിതരണോദ്ഘാടനം നിർവഹിച്ചു. ഹംസ കുഴിവേലി ,ജബ്ബാർ കുട്ടോത്ര, രാജ പുന്നപ്ര, അഹമ്മദ് നീർക്കുന്നം എന്നിവർ പങ്കെടുത്തു.