ചേർത്തല:കൊറോണ വ്യാപനത്തിന്റെ ഫലമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കെ.വി.എം ആശുപത്രിയിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്ന് ചികിത്സ തേടുന്നവർക്ക് ആശുപത്രയിലെത്താൻ പ്രയാസമുള്ളതിനാൽ ഇതിന് പരിഹാരമായി ടെലി കൺസൾട്ടേഷൻ ആരംഭിക്കും. തുടർ ചികിത്സ വേണ്ടിവരുന്ന രോഗികൾക്ക് ഫോണിലൂടെ ബന്ധപ്പെട്ട് മരുന്നുകൾ നിശ്ചയിക്കും. 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് നേരിട്ട് വീടുകളിൽ മരുന്നുകൾ എത്തിച്ച് നൽകും. സേവനം ആവശ്യമുള്ളവർ 9072779779 നമ്പരിൽ വിളിച്ച് ബുക്കുചെയ്യണം.ഈ സേവനത്തിനുള്ള നിശ്ചിത ഫീസ് ഓൺലൈനായോ മരുന്നുകൾ വീടുകളിൽ എത്തിക്കുമ്പോൾ നേരിട്ടോ നൽകാം. ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി ഡയറക്ടർ ഡോ.വി.വി.ഹരിദാസ് അറിയിച്ചു.