കായംകുളം: ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് മർക്കസ് സന്ദർശിച്ച് നാട്ടിലെത്തിയ 8 പേരെ കർശന നിരീക്ഷണത്തിലാക്കി. ഖത്തറിൽ നിന്നു ഡൽഹിയിലെത്തി മർക്കസ് സന്ദർശിച്ച ശേഷം കഴിഞ്ഞ 23ന് പുലർച്ചെയാണ് കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവർ വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് കഴിയുന്നത്. രക്ത പരിശോധനയും നടത്തി.