ph

കായംകുളം: വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്നയാളെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തിയൂർ പാറക്കാട് പടീറ്റതിൽ രഘു (54) ആണ് മരിച്ചത്. മാന്നാറിലുള്ള ബന്ധുവിന്റെ അഭ്യർത്ഥനപ്രകാരം ഭക്ഷണവുമായി സന്നദ്ധ പ്രവർത്തകർ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

ബന്ധുവായ അനിൽ കുമാർ ഇന്നലെ രാവിലെ കോൺഗ്രസ് കായംകുളം നോർത്ത് ബ്ളോക്ക് പ്രസിഡന്റ് എ.ജെ. ഷാജഹാനെ ഫോണിൽ വിളിച്ച് രഘുവിന് ഭക്ഷണം എത്തിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉച്ചഭക്ഷണവുമായി വീട്ടിലെത്തിയപ്പോഴാണ് രഘുവിനെ മരിച്ച നിലയിൽ കണ്ടത്. കരീലക്കുളങ്ങര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.