അമ്പലപ്പുഴ: മദ്യം ലഭിക്കാത്തതിനെത്തുടർന്ന് മരംവെട്ട് തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ നഗരസഭ ഗുരു മന്ദിരം വാർഡിൽ ചിറമുറിക്കൽ വീട്ടിൽ ശ്രീകുമാർ (35) ഇന്നലെ വൈകിട്ട് 5 ഓടെയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ഒരാഴ്ചക്കാല മായി മദ്യം കിട്ടാത്തതിനെ തുടർന്ന് മാന സിക പിരിമുറുക്കത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ശരീരത്തിന്റെ പിൻഭാഗം, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലായി 35 ശതമാനം പൊള്ളലേറ്റതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.