ഹരിപ്പാട് :പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ് കൺട്രോൾ റൂമിൽ വിളിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാൻ ചെന്നിത്തല നിർദേശം നൽകി. പള്ളിപ്പാട് പറയങ്കരി പാടത്തിന് കിഴക്ക് വശം താമസിക്കുന്ന 20 ഓളം അന്യസംസ്ഥാന തൊഴിലാളികൾ തങ്ങൾക്ക് കഴിക്കാൻ ഭക്ഷണം ഇല്ലന്ന് പ്രതിപക്ഷ നേതാവിന്റെ കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് പള്ളിപ്പാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയും സർവ്വോദയ പാലിയേറ്റീവ് കെയർ യൂണിറ്റുമായി ചേർന്ന് ഭക്ഷണം എത്തിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.