പൂച്ചാക്കൽ : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ദുരിതത്തിലായ എസ്.എൻ.ഡി.പി.യോഗം 544-ാം നമ്പർ ശ്രീകണ്ഠേശ്വരം ശാഖയിലെ 114 കുടുംബങ്ങൾക്ക് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണം ധനസഹായം വിതരണം ചെയ്തു. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജരും, ശാഖ ചെയർമാനുമായ കെ.എൽ അശോകൻ നേതൃത്വം നൽകി.ശാഖ അതിർത്തിയിലുള്ള 70 വയസു കഴിഞ്ഞ് രോഗ ദുരിതങ്ങളാൽ അവശത അനുഭവിക്കുന്നവർ, കിടപ്പു രോഗികൾ തുടങ്ങിയവർ കുടുംബ യൂണിറ്റുവഴി ധനസഹായത്തിനുള്ള അപേക്ഷ നൽകണമെന്ന് കെ.എൽ.അശോകൻ അറിയിച്ചു. സർക്കാർ നിയന്ത്രണം പാലിച്ച്, യൂണിറ്റ് ഭാരവാഹികൾ, ശാഖാ അംഗങ്ങളുടെ വീടുകളിൽ നേരിട്ടെത്തിയാണ് ധനസഹായം വിതരണം ചെയ്തത്. ദിലീപ് വട്ടച്ചിറ ,സുഗുണൻ വാപ്പുഴ, പ്രജിത്ത് സുകുമാര വെളി, സാജു നടുവിലക്കുറ്റ്, പ്രസന്നൻ അമ്മഞ്ചേരി ,സീനുകമാർ സീനു ഭവനം, സുനിൽ മുരളി മന്ദിരം, അരുൺ നമ്പൂട്ട്തറ, സോമൻ മാന്തറ,ശ്യാംകുമാർ എന്നിവർ പങ്കെടുത്തു