ചേർത്തല:സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്ന് കടകൾക്കെതിരെ കേസെടുത്തു.പച്ചക്കറിക്ക് അമിത വില ഈടാക്കിയതിന് ഒന്നും വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതിന് രണ്ട് കേസുകളുമാണ് എടുത്തത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും പരിശോധന തുടരുമെന്നും അധികൃതർ പറഞ്ഞു.