ആലപ്പുഴ: ബഹ്റിനിൽ ജോലിചെയ്യുന്ന മകൻ അമ്മയുടെ സംസ്കാര ചടങ്ങുകൾ സുഹൃത്തുക്കളുടെ വീഡിയോകോളിലൂടെ കണ്ട് അന്തിമോപചാരം അർപ്പിച്ചു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ പുത്തൻ പറമ്പിൽ വിഷ്ണു പ്രകാശിന്റെ മാതാവ് ജ്യോതി (48) ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൻ വിഷ്ണുവിന് ഉടൻ നാട്ടിലെത്താൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. തുടർന്നാണ് കൂട്ടുകാർ വീഡിയോ കോളിലൂടെ ചടങ്ങുകൾ കാണിച്ചത്. പഞ്ചായത്ത് അധികൃതരുടേയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിച്ച്, പ്രകാശിന്റെ കൈനകരിയിലുള്ള കുടുംബ വീട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ. ആലപ്പുഴ ജനറൽ ആശുപത്രി ജീവനക്കാരനാണ് പ്രകാശ്. മകൾ: വൃന്ദ, മരുമകൻ: മിഥുൻ