കായംകുളം: ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് മർക്കസ് സന്ദർശിച്ച് നാട്ടിലെത്തിയവർ കർശന നിരീക്ഷണത്തിൽ. എട്ടുപേരാണ് ഖത്തറിൽ നിന്നു ഡൽഹിയിലെത്തി മർക്കസ് സന്ദർശിച്ച ശേഷം കായംകുളത്തെത്തിയത്. കഴിഞ്ഞ 23 ന് പുലർച്ചെ ഇവർ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തി. തുടർന്ന് വീട്ടിലെത്തിയ ഇവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് കഴിയുന്നത്. രക്ത പരിശോധനകൾക്കും ഇവർ വിധേയരായി.