ആലപ്പുുഴ:ജില്ലയിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാ സപ്ളൈ ഓഫീസർ കൺവീനറായി 22 അംഗ കമ്മി​റ്റി രൂപീകരിച്ചു.

അവശ്യ സാധനങ്ങളുടെ സ്​റ്റോക്ക്, വില വിവര പട്ടിക എന്നിവ സംബന്ധിച്ച റിപ്പോർട്ട് ദിവസവും ഉച്ചക്ക് 2 ന് മുൻപായി ജില്ലാ കളക്ടർക്ക് സമർപ്പിക്കാനും നിർദ്ദേശം നൽകി. സപ്ലൈകോ , കൺസ്യൂമർഫെഡ്, വി.എഫ്.പി.സി.കെ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, പെട്രോൾ പമ്പ് സംഘടനാ പ്രതിനിധികൾ, എൽ.പി.ജി. വിതരണ സംഘടനാ പ്രതിനിധി, ആർ.ടി.ഒ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും.