മാവേലിക്കര: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് നിത്യോപയോഗ സാധനങ്ങളും മരുന്നും ഭക്ഷണവും എത്തിക്കുന്നതിനായി ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അറിയിച്ചു.
ബി.ജെ.പി നിയോജക ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ഹരീഷ് കാട്ടൂർ എന്നിവർ കോഡിനേറ്റർമാരും യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി ഇൻചാർജുമായ കമ്മറ്റിയാണ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഫോൺ നമ്പർ: 9961574148, 8848476965, 8086106380, 9447403023.