ചേർത്തല:എ.ഐ.വൈ.എഫ് ചേർത്തല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്തു.ജില്ലാ സെക്രട്ടറി ടി. ടി.ജിസ്മോൻ വിതരണോദ്ഘാടനം നിർവഹിച്ചു.സി.പി.ഐ. മണ്ഡലം കമ്മറ്റി അംഗം അഡ്വ.എം.എം.നിയാസ്,ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എസ്.സലിം,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.സി.ശ്യാം,വിഷ്ണു ചിത്രൻ,ബെന്നി എന്നിവർ നേതൃത്വം നൽകി.