തുറവൂർ: വെട്ടയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ ചിക്കൻപോക്സ് പടരുന്നു. മേഖലയിലെ നിരവധി പേർ ചിക്കൻപോക്സ് ബാധിച്ചു ചികിത്സയിലാണ്. രോഗ വ്യാപനം തടയാനാവശ്യമായ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.