ചേർത്തല:കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചും ഭക്ഷണം കിട്ടാത്തവർക്ക് ഉച്ച ഭക്ഷണം എത്തിച്ചും എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ മുൻനിരയിൽ. ലോക്ക് ഡൗൺ ആരംഭിച്ച ദിവസം മുതൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശത്തെ തുടർന്ന് തുടങ്ങിയ പദ്ധതിയിൽ നൂറുകണക്കിന് പേർക്കാണ് സഹായം ലഭിച്ചത്. യൂണിയൻ അതിർത്തിയിലെ ചേർത്തല തെക്ക്,മാരാരിക്കുളം വടക്ക്,കഞ്ഞിക്കുഴി,തണ്ണീർമുക്കം എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ കൊറോണ സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 52കുടുംബങ്ങൾക്കും ലോക്ക് ഡൗണിന്റെ പേരിൽ ഭക്ഷണം ലഭിക്കാത്ത 47 പേർക്കും ഭക്ഷണപ്പൊതിയെത്തിച്ചു.വിവിധ മേഖലകളിൽ യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ,വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,സെക്രട്ടറി കെ.കെ.മഹേശൻ,യോഗം കൗൺസിലർ പി.എസ്.എൻ.ബാബു,യോഗം ഇൻസ്പെിക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂണിയൻകൗൺസിലർമാരായ കെ.സോമൻ,സുനീത്ബാബു,സിബി നടേശ്,ഗംഗാധരൻ മാമ്പൊഴി,ശശിധരൻ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്.നടരാജൻ എന്നിവർ നേതൃത്വം നൽകുന്നു.