അമ്പലപ്പുഴ:കൊറോണ സംശയത്തെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തിറങ്ങി കറങ്ങി നടന്ന യുവാവ് വാഹന പരിശോധനയ്ക്കിടയിൽ പൊലീസിന് മുന്നിൽ കുടുങ്ങി. ബൈക്കിൽ ദേശീയപാതയിലെത്തിയ വളഞ്ഞവഴി സ്വദേശിയായ യുവാവിനെ അമ്പലപ്പുഴ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണെന്ന് മനസിലായത്. തുടർന്ന് പൊലീസ് ആംബുലൻസ് വരുത്തി ഇയ്യാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊറോണ നിരീക്ഷണ വാർഡിലേക്കു മാറ്റി. ആലപ്പുഴയിൽ നിന്നും അഗ്നിശമന യൂണിറ്റെത്തി പ്രദേശം അണുവിമുക്തമാക്കി.