ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ 17 മലയാളികളടക്കമുള്ള മത്സ്യതൊഴിലാളെ തിരിച്ചെത്തിക്കാൻ സാദ്ധ്യമായ ഇടപെടലുകൾ നടത്തിവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. തലസ്ഥാനത്തെ പൊഴിയൂർ, വിഴിഞ്ഞം , മരിയനാട് എന്നിവിടങ്ങളിൽ നിന്നും പോയവരാണ് പുറത്തിറങ്ങാൻ പോലും കഴിയാതെ മുറിയിൽ കഴിയുന്നതെന്നാണ് ലഭിച്ച വിവരം. നാലുമാസം മുമ്പാണ് മത്സ്യ ബന്ധന വിസയിൽ ഇവർ ഇറാനിൽ പോയത്. ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്ഥിതി വിലയിരുത്തുന്നുണ്ട്.പ്രാദേശിക ഭരണ കൂടവുമായി ബന്ധപ്പെട്ട് വരികയാണ്. ലോകാരോഗ്യ സംഘടനയും ഇറാനിലെ ഭരണകൂടവും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ അനുസരിക്കാനും സഹകരിക്കാനും ഇറാനിലെ എല്ലാ ഇന്ത്യക്കാരോടും അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സഹായത്തിനായി വിളിക്കാനുള്ള ഹെൽപ്പ്‌ലൈൻ നമ്പർ: 98-9128109115
ഇമെയിൽ: indiahelplinetehran@gmail.com