ന്യൂഡൽഹി: നിർഭയ കേസിൽ നാളെ രാവിലെ നാലു പ്രതികളെയും തൂക്കിലേറ്റാൻ പാട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കെ, പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി ജസ്റ്റിസ്മാരായ എൻ.വി. രമണ, അരുൺമിശ്ര, ആർ.എഫ്. നരിമാൻ, ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് ഇന്ന് പരിഗണിക്കും.
തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്ന് തള്ളിയാലും പവന് രാഷ്ട്രപതിക്കു ദയാഹർജി നൽകാം. അത് തള്ളിയാൽ 14 ദിവസത്തിനുശേഷമേ തൂക്കിലേറ്റാനാകൂ എന്നാണ് ജയിൽച്ചട്ടം. ദയാഹർജി തള്ളിയാൽ അതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനുമാകും. ഏതെങ്കിലും പ്രതികളുടെ നിയമപരമായ അപേക്ഷ തീർപ്പാവാതെ അവശേഷിക്കുന്നുണ്ടെങ്കിൽ വധശിക്ഷ നടപ്പാക്കാനാവില്ലെന്നാണ് ചട്ടം. അതിനാൽ പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കും. കേസിലെ മറ്റുപ്രതികളായ മുകേഷ് കുമാർ സിംഗ്, വിനയ് ശർമ , അക്ഷയ് കുമാർ സിംഗ് എന്നിവരുടെ തിരുത്തൽ ഹർജികളും ദയാഹർജികളും നേരത്തേ തള്ളിയതാണ്.