ന്യൂഡൽഹി :ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നാലിലേക്ക് മാറ്റി. തടങ്കൽ ചോദ്യം ചെയ്തുള്ള ഹേബിയസ് കോർപ്പസ് ഹർജി ആദ്യം നൽകേണ്ടത് ഹൈക്കോടതിയിലാണെന്നും സുപ്രീംകോടതി പരിഗണിക്കരുതെന്നും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ വാദിച്ചു. സാറ സമർപ്പിച്ച ഹർജിയിൽ ജമ്മു കാശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് വ്യാഴാഴ്ച വരെ സമയം അനുവദിച്ചു.ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ആഗസ്റ്റ് അഞ്ച് മുതൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരും വീട്ടു തടങ്കലിലാണ്.