ന്യൂഡൽഹി: കഴിഞ്ഞയാഴ്‌ച ഡൽഹിയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വേണ്ടി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സമാഹരിച്ച സാമ്പത്തിക സഹായം കൈമാറി. കലാപ ബാധിത പ്രദേശമായ മുസ്തഫാബാദിൽ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്ദീൻ, ഉന്നതാധികാര സമിതിയംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് ഒരു ലക്ഷം രൂപ വീതമുള്ള ധനസഹായം കൈമാറിയത്. ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, നവാസ് ഗനി, കെ.പി.എ മജീദ് തുടങ്ങിയവർ പങ്കെടുത്തു.