ന്യൂഡൽഹി:കോടതി രേഖകൾ വിവരാവകാശ നിയമത്തിൻ്രെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രേഖകളുടെ സ്വകാര്യതയെ മാനിച്ചാണ് ഇത് ലഭ്യമാക്കാത്തതാണെന്ന് ജസ്റ്റിസുമാരായ ആർ. ഭാനുമതി, എസ്.ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടത്.രേഖകൾ പൂർണ്ണമായും ലഭ്യമാക്കില്ലെന്നല്ല മറിച്ച് അതിന് പ്രത്യേക നടപടിക്രമങ്ങൾ പാലിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അംഗീകരിക്കുന്നതായും ബെഞ്ച് അറിയിച്ചു. അപേക്ഷ, ഫീസ്, ഒപ്പം രേഖകൾ ആവശ്യപ്പെടുന്നതിനുള്ള വ്യക്തമായ കാരണവും ബോധിപ്പിക്കണമെന്നാണ് ഗുജറാത്ത് ഹൈക്കോടതി വിധിച്ചത്.