ന്യൂഡൽഹി: ഡൽഹി കലാപം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസിനേറ്റ പ്രഹരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
കിഴക്കൻ ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങളിൽ കോൺഗ്രസ് എം.പിമാർക്കൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി പൊലീസിന്റെ വിലക്കുള്ളതിനാൽ രാഹുൽ ഗാന്ധിയും എം.പിമാരും രണ്ടു സംഘമായി പിരിഞ്ഞായിരുന്നു സന്ദർശനം.
ലോകത്തിന് മുന്നിൽ നമ്മുടെ അഭിമാനമായിരുന്ന സാഹോദര്യവും സ്‌നേഹവും കലാപത്തിലൂടെ കത്തിയമർന്നു. ഭാരത മാതാവിനാണ് നഷ്‌ടമുണ്ടായത്. ഏവരും ഒന്നിക്കേണ്ട സമയമാണെന്നും
ബ്രിജ്പുരി സന്ദർശിച്ച ശേഷം രാഹുൽ പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ്, അധീർ രഞ്ജൻ ചൗധരി, കെ.സി.വേണുഗോപാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
അതേസമയം കെ. മുരളീധരൻ, എം.കെ. രാഘവൻ, ബെന്നി ബെഹ്‌നാൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, രമ്യാ ഹരിദാസ് തുടങ്ങിയ എം.പിമാരുടെ സംഘം കലാപത്തിൽ ഏറെ നാശനഷ്‌ടമുണ്ടായ ചാന്ദ്ബാഗിലെ കജൂരിഖാസ് മേഖലയും സന്ദർശിച്ചു.