thushar
ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ ബി.ജെ.പി നേതാവ് ബി.എൽ. സന്തോഷുമായി കൂടിക്കാഴ്‌ച നടത്തുന്നു

ന്യൂഡൽഹി: പാർട്ടിയിൽ നിന്ന് പുറത്താക്കിയ സുഭാഷ് വാസുവിനെ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി നേതൃത്വത്തിന് കത്തു നൽകി. എൻ.ഡി.എയിലെ ഘടകകക്ഷി എന്ന നിലയിൽ പാർട്ടിക്ക് അനുവദിച്ച സ്‌പൈസസ് ബോർഡിൽ 2018 ജൂലായിലാണ് സുഭാഷ് വാസുവിനെ ചെയർമാനായി നിയമിച്ചത്.

ഡൽഹിയിൽ സംഘടനാ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്‌ച നടത്തിയ തുഷാർ കുട്ടനാട് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം, തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്‌തു. സുഭാഷ് വാസു കുട്ടനാട്ടിൽ സ്വന്തമായി സ്ഥാനാർത്ഥി നിർണയം നടത്തിയ കാര്യവും തുഷാർ ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു.