employees-pf-

ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപങ്ങൾക്കുള്ള പലിശ 8.5 ശതമാനമായി കുറയ്‌ക്കാൻ ഇന്നലെ ചേർന്ന എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കേന്ദ്ര ട്രസ്‌റ്റിബോർഡ് യോഗം തീരുമാനിച്ചു. നിലവിൽ 8.65ശതമാനമാണ് പലിശ. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പലിശ കുറയ്‌ക്കാൻ ധനമന്ത്രാലയത്തിന്റെ സമ്മർദ്ദമുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് ഇ.പി.എഫ്. ഒ ധനമന്ത്രാലയത്തിന്റെ എതിർപ്പ് മറികടന്ന് 2017-2018ൽ 8.55 ശതമാനമായിരുന്ന പലിശ 2018-19ലേക്ക് 8.65 ശതമാനമാക്കിയത്. ഇതിൽ നിന്ന് 15 പോയിന്റാണ് ഇപ്പോൾ കുറയുന്നത്. അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2012-13 സാമ്പത്തിക വർഷവും 8.5 ശതമാനമായിരുന്നു പലിശ. ഇ.പി.എഫിന് ആറുകോടിയിലേറെ ഉപഭോക്താക്കളുണ്ട്.