tahir

ന്യൂഡൽഹി: ഡൽഹിയിൽ കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്റെ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മുൻ ആം ആദ്‌മി കൗൺസിലർ താഹിർ സുഹൈനെ പൊലീസ് അറസ്‌റ്റു ചെയ്‌തു. കീഴടങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ഡൽഹി റോസ് അവന്യൂ കോടതിയിൽ താഹിർ ഹർജി നൽകിയിരുന്നു. കേസ് തന്റെ പരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിശാൽ പഹൂജ ഹർജി തള്ളിയതിനെ തുടർന്നാണ് കോടതിയിൽ കാത്തു താഹിറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെെന്നും ജീവന് ഭീഷണിയുള്ളതിനാൽ കേസ് പരിഗണിക്കുന്ന കർക്കദ്‌ദൂമ കോടതിയിൽ പോകാൻ കഴിയില്ലെന്നും തന്റെ കക്ഷി നിരപരാധിയാണെന്നും ഹുസൈന്റെ അതേസമയം കലാപത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി ഉയർന്നു. മരണ സംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കലാപവുമായി ബന്ധപ്പെട്ട് പൊലീസ് 654 കേസുകളാണ് രജിസ്റ്റർ ചെയ്തത്.