thusharnadda

ന്യൂഡൽഹി: ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി. കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവും കൂടുതൽ പാർട്ടികളെ ചേർത്ത് കേരള എൻ.ഡി.എ ശക്തിപ്പെടുത്തുന്നതും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടലും ചർച്ചയായെന്ന് തുഷാർ അറിയിച്ചു. സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്ന് സുബാഷ് വാസുവിനെ ഉടൻ മാറ്റണമെന്നും തുഷാർ ആവശ്യപ്പെട്ടു. രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖർ, തുഷാറിന്റെ മകൻ ദേവ് തുഷാർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.