corona

ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ഷാറൂഖിന്റെ പൊലീസ് കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ഡൽഹി കർകർദൂമ കോടതിയാണ് കസ്റ്റഡി നീട്ടിയത്. ഷാറൂഖിന്റെ വീട്ടിൽ നിന്നും അന്വേഷണസംഘം ഇന്നലെ തോക്ക് കണ്ടെത്തിയിരുന്നു. ഡൽഹി പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ ഉത്തർ പ്രദേശിലെ ബറേലിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് മുഹമ്മദ് ഷാരൂഖിനെ അറസ്റ്റ് ചെയ്തത്.