modi

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്നലെ സമൂഹത്തിന് പ്രചോദനമാകുന്ന നേട്ടങ്ങൾ സൃഷ്ടിച്ച ഏഴു സ്ത്രീകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈമാറി. ഇവർ തങ്ങളുടെ നേട്ടങ്ങൾ ട്വിറ്റർ ഉൾപ്പെടെയുള്ള മോദിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. എല്ലാവർക്കും വനിതാദിന ആശംസകൾ നേർന്ന് രാവിലെ 10.30 ഓടെയാണ് മോദി അക്കൗണ്ട് കൈമാറിയത്. നേരത്തെ അറിയിച്ചതുപോലെ താൻ സൈൻ ഓഫ് ചെയ്യുകയാണെന്നും ഈ ദിവസം ഏഴ് വനിതകൾ തന്റെ അക്കൗണ്ടുകളിലൂടെ അവരുടെ നേട്ടങ്ങൾ പങ്കുവയ്‌ക്കുമെന്നും മോദി പറഞ്ഞു.


സ്നേഹ മോഹൻദാസ്

..................................

തമിഴ്നാട് ചെന്നൈ സ്വദേശിനി
വിശപ്പ് രഹിത സമൂഹമെന്ന ലക്ഷ്യത്തോടെ തെരുവിൽകഴിയുന്നവർക്ക് സൗജന്യഭക്ഷണം ഉറപ്പാക്കാൻ ഫുഡ്ബാങ്ക് ഇന്ത്യ 2015ൽ ആരംഭിച്ചു. നിലവിൽ വിദേശത്ത് ഉൾപ്പെടെ 20 ചാപ്റ്ററുകൾ.

ഫുഡ്ബാങ്ക് ചെന്നൈ ഫേസ്ബുക്ക് പേജിലൂടെയും പ്രവർത്തനം
സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങൾ സ്വീകരിച്ച് പാചകം ചെയ്ത് ആളുകളിലെത്തിക്കുന്നു

മാളവിക അയ്യർ

........................

തമിഴ്നാട് കുംഭകോണം സ്വദേശിനി

സാമൂഹ്യ പ്രവർത്തക, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തനം

മോട്ടിവേഷണൽ സ്പീക്കർ

2002ൽ 13ാം വയസിൽ രാജസ്ഥാനിലെ ബിക്കാനീറിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഇരു കൈപത്തികളും നഷ്ടമായെങ്കിലും തളർന്നില്ല. സോഷ്യൽവർക്കിൽ പി.എച്ച്.ഡി നേട്ടം.

2018ൽ രാഷ്ട്രപതിയിൽ നിന്ന് നാരീശക്തി പുരസ്കാരം നേടി

ആരിഫ ജാൻ

................

കാശ്മീർ സ്വദേശിനി.സംരംഭക. 33 വയസ്.

കാശ്മീരിൽ അന്യംനിന്നുപോകുന്ന പരമ്പരാഗത നംദ പരവതാനിയുടെ പുനരുദ്ധാരണം

100ലധികം കാശ്മീരി സ്ത്രീകളെ പരിശീലിപ്പിച്ചു

ഈ വർഷത്തെ നാരീശക്തി പുരസ്കാരം

കൽപന രമേഷ്

......................

ഹൈദരാബാദ് സ്വദേശിനി. ആർകിടെക്ട്. ജലസംരക്ഷണ പ്രവർത്തനങ്ങൾ. വീടുകളിലും അപ്പാർട്ട്മെൻറുകളിലും മഴവെള്ള സംഭരണികൾ

വിജയ പവാർ

......................

മഹാരാഷ്ട്ര.

ബഞ്ചാര സമൂഹത്തിലെ പരമ്പരാഗത ഗോർമതി കരകൗശല വസ്ത്ര നിർമ്മാണ മേഖലയിലെ പ്രവർത്തനം. ആയിരത്തിലധികം സ്ത്രീകളുടെ പങ്കാളിത്തോടെ സന്നദ്ധ സംഘടന.

കലാവതി ദേവി

....................................

ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി. 60 വയസ്. നിർമ്മാണ തൊഴിലാളിയാണ്.

ഷാർമിക് ഭാരതി എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് ചേരികളിലും മറ്റുമായി വെളിയിട വിസർജ്ജനം തടയാനായി ശൗചാലയം നിർമ്മാണം. ഈ വർഷത്തെ നാരീശക്തി പുരസ്കാരം

വീണാ ദേവി

......................

ബീഹാറിലെ മുംഗർ സ്വദേശിനി. കൂൺ കൃഷിയിലെ വിജയഗാഥ. കൂൺ വനിത എന്ന് വിളിപ്പേര്.

മൊബൈൽ ഉപയോഗിക്കാനും സ്ത്രീകൾക്ക് പരിശീലിനം നൽകി.

ഈ വർഷത്തെ നാരീശക്തി പുരസ്കാരം