narendra-modi
modi

ന്യൂഡൽഹി: പ്രധാനമന്ത്രി മോദി ഈ മാസം 17ന് നടത്താനിരുന്ന ബംഗ്ളാദേശ് സന്ദർശനം റദ്ദാക്കി.

ബംഗ്ളാദേശിൽ മൂന്നുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യാത്ര റദ്ദാക്കിയത്. മോദി പങ്കെടുക്കേണ്ടയിരുന്ന ബംഗ്ളാദേശ് രാഷ്‌ട്രപിതാവ് ഷേഖ് മുജീബ് ഉർ റഹ്‌മാന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും മാറ്റിവച്ചിട്ടുണ്ട്.

ഇന്ത്യയിൽ രോഗബാധിതർ 43

1.കേരളം, ജമ്മുകാശ്‌മീർ, യു.പി, ഡൽഹി എന്നിവിടങ്ങളിലായി ഇന്നലെ രോഗം സ്ഥിരീകരിച്ചത് നാലുപേർക്ക്.

2. മൊത്തം രോഗബാധിതരുടെ എണ്ണം 43 (മൂന്നുപേർ കേരളത്തിൽ രോഗമുക്തി നേടിക്കഴിഞ്ഞവരാണ്.) ഫലത്തിൽ ചികിത്സയിൽ കഴിയുന്നത് 40 പേർ.

3. ജമ്മുകാശ്‌മീരിൽ രോഗം സ്ഥിരീകരിച്ചത് ഇറാനിൽ പോയിവന്ന 63കാരിക്ക്

4. വിമാനത്താവളങ്ങളിൽ യാത്രക്കാർ യാത്രാവിവരങ്ങൾ കർശനമായി വെളിപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ

കമന്റ്

കോറോണ ബാധിച്ചവരെ കണ്ടെത്താനും രോഗം നിയന്ത്രിക്കാനുമുള്ള നടപടികൾ സംസ്ഥാനങ്ങളുമായി സഹകരിച്ച് നടപ്പാക്കും

കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ

എയർഇന്ത്യ എക്‌സ്‌പ്രസിൽ

സൗജന്യമായി യാത്ര മാറ്റാം

മാർച്ച് 12 മുതൽ 31വരെ തിയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് യാത്രാ തീയതി സൗജന്യമായി മാറ്റാൻ എയർഇന്ത്യ എക്‌സ്‌പ്രസ് സൗകര്യമൊരുക്കി. ഗൾഫിൽ നിന്ന് നാട്ടിലേക്കും നാട്ടിൽ നിന്ന് തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സൗകര്യം ലഭിക്കും.