ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് ഫലം സ്റ്റേ ചെയ്‌തിരിക്കുന്ന എസ്.എസ്.സി. 2017 ( കംപൈൻഡ് ഗ്രാജുവേറ്റ് ലെവൽ, കംപൈയ്ൻഡ് ഹയർ സെക്കൻണ്ടറി ലെവൽ ) പരീക്ഷ ഫലം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി. പരീക്ഷ പേപ്പർ ചോർന്നതന്വേഷിക്കാൻ കോടതി നിയമിച്ച കമ്മിറ്റിയുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അടങ്ങിയ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. നാല് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ഇതിൽ ആദ്യ രണ്ട് ഘട്ടം ഓൺലൈനായും അവസാനത്തെ രണ്ട് ഘട്ടം എഴുത്തു പരീക്ഷയുമായിരുന്നു ഇതിൽ നാലാം ഘട്ടത്തിലെ ചോദ്യ പേപ്പറാണ് ചോർന്നത്. അതിനാൽ തന്നെ പരീക്ഷയിൽ എല്ലാ ഘട്ടത്തിലും തിരിമറി നടന്നുവെന്ന് തെളിഞ്ഞിട്ടില്ലെന്ന കമ്മിറ്റിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.