trump

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് ഏകദേശം 38 ലക്ഷം രൂപ ചെലവു വന്നതായി കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു. ലോക്‌സഭയിൽ അടൂർ പ്രകാശ്, എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, ആന്റോ ആന്റണി എന്നിവരെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചതാണിത്. ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിൽ ഇന്ത്യയും അമേരിക്കയുമായി വ്യാപാര, പ്രതിരോധ കരാറുകൾ ഒപ്പിട്ടില്ലെന്നും മാനസികാരോഗ്യം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ധാരണയും ഇന്ത്യൻ ഓയിൽ കോർപറേഷനും അമേരിക്കൻ കമ്പനിയുമായി സഹകരണത്തിനുള്ള സമ്മതപത്രവും മാത്രമാണുണ്ടായതെന്നും മന്ത്രി മറുപടി നൽകി.