ന്യൂഡൽഹി: കോറോണ മൂലം രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നേരിടാൻ പോകുന്ന പ്രതിസന്ധിയെ കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇതു തടയാൻ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇപ്പോൾ തുടക്കം കുറിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. ശക്തമായിരുന്ന സമ്പദ്‌വ്യവസ്ഥ നരേന്ദ്രമോദിയുടെ നോട്ട് നിരോധനം മുതലുള്ള തെറ്റായ നയങ്ങൾ തകർച്ചയിലേക്ക് നയിച്ചു.

ഭാവിയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് ജ്യോതിരാദിത്യ സിന്ധ്യ താൻ വിശ്വസിച്ചിരുന്ന ആദർശങ്ങൾ ഉപേക്ഷിച്ച് പുതിയ പാർട്ടിയിൽ ചേർന്നതെന്ന് രാഹുൽ പറഞ്ഞു. ബി.ജെ.പിയിൽ സിന്ധ്യയ്‌ക്ക് അർഹമായ ബഹുമാനം ലഭിക്കില്ല. തനിക്ക് അദ്ദേഹത്തെ പഠനകാലം മുതൽ അടുത്തറിയാം. സിന്ധ്യ പറയുന്ന കാര്യങ്ങൾ സത്യസന്ധമല്ലെന്നും രാഹുൽ പറഞ്ഞു.