k-c-venugopal
k c venugopal

ന്യൂഡൽഹി: കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബി.ജെ.പി നേതാക്കളായ രാം നാരായൺ ദുദി, വിജയ് ഗോയൽ, നാരായൺ ലാൽ പഞ്ചാരിയ എന്നിവ‌ർ കാലാവധി പൂർത്തിയാക്കുന്ന മൂന്ന് ഒഴിവിലേക്കാണ് രാജസ്ഥാനിൽ നിന്നുള്ള മത്സരം. ഇവിടെ രണ്ടു സീറ്റിൽ കോൺഗ്രസിന് വിജയിക്കാനാകും. രണ്ടാമത്തെ സീറ്റിലേക്ക് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി നീരജ് ദാംഗിയാണ് സ്ഥാനാർത്ഥി. നാമനി‌ർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. തിരഞ്ഞെടുപ്പ്.26 ന്.

കണ്ണൂർ സ്വദേശിയായ കെ.സി വേണുഗോപാൽ 2009-ലും 2014- ലും ആലപ്പുഴയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാഹുൽഗാന്ധിയുടെ വിശ്വസ്തനായ അദ്ദേഹം സംഘടനാ ജനറൽ സെക്രട്ടറിയായതിനെ തുടർന്ന് 2019-ൽ മത്സരരംഗത്തു നിന്ന് പിന്മാറുകയായിരുന്നു. ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ്.