ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) നാലു ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
2020 ജനുവരി ഒന്നുമുതൽ മുൻകൂർ പ്രാബല്യത്തോടെയാണിത്. ഇതോടെ കേന്ദ്ര ഡി. എ അടിസ്ഥാന ശമ്പളത്തിന്റെ 21 ശതമാനമാകും. നിലവിൽ 17 ശതമാനമായിരുന്നു.
48.34ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 65.26 ലക്ഷം പെൻഷൻകാർക്കും പ്രയോജനപ്പെടും. ക്ഷാമബത്ത വർദ്ധന വഴി ഖജനാവിന് പ്രതിവർഷം 14,595 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടാകും. ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ പ്രകാരമുള്ള വർദ്ധനയാണ് നൽകുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.