copra-

ന്യൂഡൽഹി: കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി. മിൽ കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 439 രൂപ വർദ്ധിച്ച് 9,960 രൂപയും ഉണ്ട കൊപ്രയ്‌ക്ക് 380 രൂപ വർദ്ധിച്ച് 10,300 രൂപയുമാകും.

വർദ്ധനയിലൂടെ മിൽ കൊപ്രയ്‌ക്ക് ഉത്പാദന വിലയുടെ 50 ശതമാനവും ഉണ്ട കൊപ്രയ്‌ക്ക് 55 ശതമാനവും കർഷകന് ലാഭം കിട്ടുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. വിലയിടിവ് മൂലം ബുദ്ധിമുട്ട് നേരിടുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും കേര കർഷകരെ സഹായിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.