ന്യൂഡൽഹി: എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചു. രാജസ്ഥാൻ നിയമസഭയിൽ നടന്ന ചടങ്ങിൽ സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിയവർക്കൊപ്പമാണ് കെ.സി.വേണുഗോപാൽ പത്രിക നൽകാനെത്തിയത്. രാജസ്ഥാനിൽ ഒഴിവുവരുന്ന രണ്ടാമത്തെ സീറ്റിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി നീരജ് ദാംഗിയാണ് സ്ഥാനാർത്ഥി. ഈമാസം 26നാണ് തിരഞ്ഞെടുപ്പ്.