corona

ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറ‌ഞ്ഞു. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതുൾപ്പെട പല നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.


പുതിയ പ്രധാന നിർദേശങ്ങൾ

മുൻകരുതലുമായി ട്രാഫിക് പൊലീസും

ഡൽഹി ട്രാഫിക് പൊലീസും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യം ഉപയോഗിച്ചോ എന്നറിയാനുള്ള ബ്രീത്ത് അനലൈസർ പരിശോധന നടത്തുമ്പോൾ ജാഗ്രത പാലിക്കണം,​ കൃത്യമായ ഇടവേളയിൽ കൈകൾ കഴുകാൻ സാധിച്ചില്ലെങ്കിൽ കൈയുറകൾ ഉപയോഗിക്കണം. ആളുകളുമായി ഇടപഴകുന്ന ഘട്ടത്തിൽ മാസ്‌ക് ധരിക്കണം. പൊലീസ് ഉദ്യോഗസ്ഥർക്ക് കൈയുറകളും ബ്രീത്ത് അനലൈസറിൽ ഉപയോഗിക്കാനുള്ള സ്‌ട്രോകളും അധികമായി നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.