dean-kuriyakose

ന്യൂഡൽഹി: ഇടുക്കിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനത്തെക്കുറിച്ച് പഠനം നടത്താൻ കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി 27 മുതൽ 20 തവണയിൽ കൂടുതൽ ചെറിയ ഭൂചലനങ്ങൾ ഉണ്ടായി. ഇടുക്കി അണക്കെട്ടിനു സമീപം കുറത്തി മലയായിരുന്നു മിക്ക ഭൂചലനങ്ങളുടേയും പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 2 മാത്രം രേഖപ്പെടുത്തിയത് ആശ്വാസകരമാണെങ്കിലും തുടർച്ചയായ പ്രകമ്പനങ്ങൾ ആശങ്കയുണ്ടാക്കുന്നു. അതിനാൽ സെന്റർ ഫോർ സീസ്‌മോളജിയിൽ നിന്നും പ്രത്യേക ടീമിനെ അയയ്ക്കണമെന്നും ശാസ്ത്രീമായ പഠനം നടത്തി ജനങ്ങൾക്ക് ആശ്വാസകരമായ നടപടി സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു