ന്യൂഡൽഹി: കോറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിന് സൗജന്യ റേഷൻ അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്‌ത ശേഷം തീരുമാനിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാൻ പറഞ്ഞു. കൊറോണ ഭീഷണി മൂലം ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യത്തിൽ സൗജന്യ റേഷൻ അനുവദിക്കണമെന്ന എം.കെ. രാഘവൻ എംപിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.