ന്യൂഡൽഹി: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്‌ടർക്ക് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവിടെ നടന്ന യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി വി. മുരളീധരൻ ഡൽഹിയിലെ വസതിയിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. രണ്ടു ദിവസമായി പാർലമെന്റിലും മന്ത്രാലയ ഓഫീസിലും പോകാതെ വീട്ടിലിരുന്നാണ് മന്ത്രി ജോലി ചെയ്യുന്നത്. ആദ്യ പരിശോധനയിൽ മന്ത്രിയുടെ സാമ്പിൾ നെഗറ്റീവാണ്.