abortion-bill

ന്യൂഡൽഹി: നിയമപരമായ ഗർഭച്ഛിദ്രത്തിനുള്ള സമയ പരിധി 20 ആഴ്‌ചയിൽ നിന്ന് 24 ആഴ്‌ചയായി വർദ്ധിപ്പിക്കുന്നതിനുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ഭേദഗതി മാനഭംഗക്കേസുകളിലെ ഇരകൾ, ലൈംഗിക തൊഴിലാളികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ സഹായിക്കുമെന്നാണ് സർക്കാർ വാദം. ബിൽ പ്രകാരം അംഗീകൃത ഡോക്‌ടറുടെ അനുമതിയോടെ 12 - 20 ആഴ്ച വരെ പ്രായമായ ഗർഭം അലസിപ്പിക്കാം. 20 - 24 ആഴ്‌ച വരെ പ്രായമായ ഗർഭം അലസിപ്പിക്കാൻ രണ്ട് അംഗീകൃത ഡോക്‌ടർമാരുടെ അനുമതി വേണം.

20 ആഴ്‌ചയിൽ കൂടുതൽ പ്രായമായ ഭ്രൂണം നശിപ്പിക്കാൻ പാടില്ലെന്ന നിലവിലെ നിയമം ഭേദഗതി ചെയ്യുന്നത് ദുരുപയോഗത്തിനിടയാക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി ചൂണ്ടിക്കാട്ടി. ഭ്രൂണത്തെ 24 ആഴ്‌ചയിൽ നശിപ്പിക്കാൻ അനുവദിക്കുന്നത് കൊലപാതകത്തിന് തുല്ല്യമാണെന്നും എംപി പറഞ്ഞു.