isro
isro

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ 2020-21 സാമ്പത്തിക വർഷം പത്ത് നിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ലോക്‌സഭയിൽ കെ.മുരളീധരൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. 36 ഉപഗ്രഹ വിക്ഷേപണ പദ്ധതികളാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള ജിതേന്ദ്ര സിംഗ് അറിയിച്ചു.

ഓഷ്യൻസാറ്റ്-3, ജിസാറ്റ്-2, റിസാറ്റ്-2എ, എച്ച്ആർസാറ്റ്1/2/3, കാർട്ടോസാറ്റ്-3എ, ഇൻസാറ്റ് 3ഡിഎസ്, റിസാറ്റ് -1ബി, ഓഷ്യൻസാറ്റ്-3എ എന്നിവയാണ് വിക്ഷേപണത്തിനൊരുങ്ങുന്ന നിരീക്ഷണ ഉപഗ്രഹങ്ങൾ. ഇവയ്‌ക്കു പുറമെ മൂന്ന് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ, രണ്ട് നാവിഗേഷൻ ഉപഗ്രഹങ്ങൾ, 3സ്‌പേസ് സയൻസ് ഉപഗ്രഹങ്ങൾ, ഒരു ടെക്‌നോളജി ഡെമോസ്ട്രേഷൻ ഉപഗ്രഹം എന്നിവയും പത്ത് പി.എസ്.എൽ.വി, മൂന്ന് ജി.എസ്.എൽ.വി മാർക്ക് 2, ഒരു ജി.എസ്.എൽ.വി മാർക്ക് 3, രണ്ട് ചെറിയ എസ്.എൽ.വി, ഗഗയൻയാൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികളുമാണ് ഐ.എസ്.ആർ.ഒ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.