ഐ.ആർ.സി.ടി.സി ഭക്ഷണ വിതരണം നിറുത്തി
ന്യൂഡൽഹി: നാളെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂ പ്രമാണിച്ച് രാജ്യത്തുടനീളം പകൽ ഓടുന്ന എക്‌സ്‌പ്രസ്, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചു. 2400ഓളം പാസഞ്ചർ ട്രെയിനുകളും 1300ഓളം മെയിൽ / പാസഞ്ചർ ട്രെയിനുകളും റദ്ദാക്കും. അർദ്ധരാത്രി യാത്ര ആരംഭിക്കുന്ന ട്രെയിനുകളും ഇതിലുൾപ്പെടും.
ട്രെയിനുകളിലെ ഭക്ഷണ വിതരണം ഒരറിയിപ്പുണ്ടാകുന്നതുവരെ നിറുത്തിവയ്‌ക്കാൻ ഐ.ആർ.സി.ടി.സി തീരുമാനിച്ചു. ജനങ്ങൾ യാത്ര ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. സ്‌റ്റേഷനുകളിലെ ഫുഡ് പ്ളാസകളും ജൻ ആഹാർ സ്‌റ്റാളുകളും അടച്ചിടും.