train-

ന്യൂഡൽഹി:ജനതാ കർഫ്യൂവിനോട് അനുബന്ധിച്ച് 3700 ട്രെയിൻ സർവീസുകളും റദ്ദാക്കി. 2400 പാസഞ്ചർ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റെയിൽവേ റദ്ദാക്കിയത്. ഇന്നലെ അർദ്ധരാത്രി മുതൽ ഇന്ന് രാത്രി പത്തുവരെ പാസഞ്ചർ തീവണ്ടികൾ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. മുംബയ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലെ സബർബൻ തീവണ്ടി സർവീസുകൾ വെട്ടിക്കുറയ്ക്കും. അവശ്യ യാത്രകൾ നടത്തേണ്ടിവരുന്നവർക്കായി മാത്രമാണ് ഇന്ന് സബർബൻ തീവണ്ടികൾ ഓടിക്കുക. അതേസമയം ജനതാ കർഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് സർവീസ് ആരംഭിച്ച ഈ വിഭാഗത്തിലെ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരും.മെയിൽ, എക്‌സ്പ്രസ് തീവണ്ടികളിലെ കാറ്ററിംഗ് സർവീസുകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിറുത്തിവച്ചു. ഫുഡ് പ്ലാസകളും റിഫ്രഷ്‌മെന്റ് റൂമുകളും ആഹാർ കേന്ദ്രങ്ങളും അടുക്കുമെന്ന് റെയിൽവേ അറിയിച്ചു.

വിമാനങ്ങൾ റദ്ദ് ചെയ്തു

ആയിരത്തോളം (40 % )ആഭ്യന്തര വിമാന സർവീസുകൾ ഗോ എയർ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ റദ്ദ് ചെയ്തു. അടിയന്തര യാത്രകൾ പരിഗണിച്ചാണ് 60 ശതമാനം സർവീസുകൾ നടത്തുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു.സർവീസ് റദ്ദ് ചെയ്‌തെങ്കിലും അന്നേ ദിവസം യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം നഷ്ടമാകില്ലെന്ന് വിമാന കമ്പനികൾ അറിയിച്ചു.