ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ കമൽനാഥിന്റെ കോൺഗ്രസ് സർക്കാരിന്റെ പതനത്തിൽ നിർണായക പങ്കുവഹിച്ച 22 വിമത എം.എൽ.എ.എമാർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ചിരുന്ന 22എം.എൽ.എമാരും രാജിവച്ചതോടെയാണ് മദ്ധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങിയത്. രാജി സ്പീക്കർ സ്വീകരിച്ചതോടെ ഇവർ എം. എൽ. എമാർ അല്ലാതായി.
ഡൽഹിയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ജ്യോതിരാദിത്യ സിന്ധ്യ, മദ്ധ്യപ്രദേശിലെപാർട്ടി നേതാക്കളായ നരേന്ദ്ര തോമർ, കൈലാഷ് വിജയ്വർഗീയ തുടങ്ങിയവരും പങ്കെടുത്തു.