delhi-metro

ന്യൂഡൽഹി: ജനങ്ങളുടെ യാത്ര നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ ഡൽഹി മെട്രോ ആറുമണിക്കൂർ മാത്രമാകും സർവ്വീസ് നടത്തുക. പകൽ പത്തു മണി മുതൽ വൈകിട്ട് നാലുമണി വരെ സർവ്വീസ് ഉണ്ടാകില്ല. അവശ്യ സർവ്വീസുകളായ ആശുപത്രി, അഗ്‌നിശമന, വൈദ്യുതി, പൊലീസ് വകുപ്പുകളിലെ ജീവനക്കാർക്കു വേണ്ടി രാവിലെ ആറുമുതൽ എട്ടുവരെ രണ്ടുമണിക്കൂർ 20മിനിട്ട് ഇടവേളകളിൽ ട്രെയിൻ ഓടും. ഇതിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. വൈകിട്ട് നാലുമുതൽ സാധാരണ സർവ്വീസ് നടത്തുമെങ്കിലും രാത്രി എട്ടുമണിക്ക് അവസാനിപ്പിക്കും. നിലവിൽ രാത്രി 12മണിവരെ മെട്രോ സർവ്വീസ് ലഭ്യമാണ്. ഇപ്പോൾ ഒരു മീറ്റർ അകലം പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് യാത്രക്കാരെ കയറ്റുന്നത്.