ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ കേസുകൾ പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബഡെയും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡുമാണ് ഇന്ന് ഇത്തരത്തിൽ കേസ് പരിഗണിക്കുന്നത്. റെഗുലർ ബെഞ്ചിലെ കേസുകൾക്ക് ശേഷമാണ് വീഡിയോ കോൺഫറൻസിംഗ്. അഭിഭാഷകർ പഴയ കോടതി കെട്ടിടത്തിലെ മോണിറ്ററിംഗ് മുറിയിൽ എത്തണം.
കൊറോണ പശ്ചാത്തലത്തിൽ കോടതി അടച്ചിടണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.