ന്യൂഡൽഹി :കൊറോണ വ്യാപനം തടയുന്നതിനായി ജനതാ കർഫ്യൂ അടക്കമുള്ള നടപടികൾ സ്വീകരിച്ച കേന്ദ്രത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾ മികച്ചതെന്ന് സുപ്രീംകോടതി. ''കൊറോണ വ്യാപനം തടയുന്നതിന് കേന്ദ്രം നടത്തുന്ന പ്രവർത്തനങ്ങൾ തൃപ്തികരമാണ്.വിമർശകർ പോലും കേന്ദ്രത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു''വെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ പ്രവത്തനങ്ങൾ വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.